Indian Pinarayi Code
![]() |
Indian Pinarayi Code |
രാഷ്ട്രീയം എന്റേത് മാത്രമാണ്... സൗഹൃദം നമ്മളുടേതും..
ഉണ്ടാക്കൽ...
________________
നീയും ഉണ്ടായതാണ്....
രണ്ടുടലുകൾ ചേർന്ന്,
ഒരു ഗർഭപാത്രത്തിലുണ്ടായത്...
നീയും ഉണ്ടായതാണ്....
സ്നേഹമോടമ്മ ചുരത്തിയ
അമ്മിഞ്ഞപ്പാൽ നുകർന്നുണ്ടായത്....
നീയും ഉണ്ടായതാണ്....
ആരൊക്കെയോ നീട്ടിയ
കൈകളിലെ അന്നം ഭുജിച്ചുണ്ടായത്....
നീയും ഉണ്ടായതാണ്...
വിദ്യയെന്നുള്ളൊരു വിത്ത്
പാകി വളർത്തിയ ഗുരുവിനാലുണ്ടായത്..
നീയും ഉണ്ടായതാണ്...
ത്യാഗസന്നദ്ധ മനസ്സുകൾ
ചുമലേറ്റിയ, ശക്തിയാലുണ്ടായത്...
നീയും ഉണ്ടായതാണ്....
പട്ടിണി പാവങ്ങൾ ചൊരിഞ്ഞ,
വോട്ടിനാൽ ജയിച്ചുണ്ടായത്....
(അതുകൊണ്ട്, കൂടുതൽ ഉണ്ടാക്കണ്ട...)
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ ഇന്നാട്ടിലെ കോടതികൾ തീരുമാനിക്കട്ടെ. ഒരു മുൻ DGP, തന്റെ യൂട്യൂബ് ചാനലിന് റീച്ച് കിട്ടാൻ വേണ്ടി പറഞ്ഞ അസ്വസ്ഥ ജൽപ്പന്നങ്ങൾക്ക് എന്തിനിത്ര പ്രാധാന്യം കൊടുക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ആഫ്റ്റർ ആൾ, ഈ DGP എന്നൊക്കെ പറയുന്നത് just a glorified constable with a better pay pack എന്നതിലുപരി വല്യ സംഭവമൊന്നുമല്ല......ഈ കോലാഹലങ്ങൾ കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്..... 😂😂😂😂
എല്ലാം ഒരു ചാൺ വയറലിനു വേണ്ടി...😁😁