Saturday, July 16, 2022

ഉണ്ടാക്കൽ

 ഉണ്ടാക്കൽ...

________________


നീയും ഉണ്ടായതാണ്.... 

രണ്ടുടലുകൾ ചേർന്ന്, 

ഒരു ഗർഭപാത്രത്തിലുണ്ടായത്... 


നീയും ഉണ്ടായതാണ്.... 

സ്നേഹമോടമ്മ ചുരത്തിയ 

അമ്മിഞ്ഞപ്പാൽ നുകർന്നുണ്ടായത്.... 


നീയും ഉണ്ടായതാണ്.... 

ആരൊക്കെയോ നീട്ടിയ 

കൈകളിലെ അന്നം ഭുജിച്ചുണ്ടായത്.... 


നീയും ഉണ്ടായതാണ്... 

വിദ്യയെന്നുള്ളൊരു വിത്ത് 

പാകി വളർത്തിയ ഗുരുവിനാലുണ്ടായത്.. 


നീയും ഉണ്ടായതാണ്... 

ത്യാഗസന്നദ്ധ മനസ്സുകൾ 

ചുമലേറ്റിയ,  ശക്തിയാലുണ്ടായത്... 


നീയും ഉണ്ടായതാണ്.... 

പട്ടിണി പാവങ്ങൾ ചൊരിഞ്ഞ, 

വോട്ടിനാൽ ജയിച്ചുണ്ടായത്.... 


(അതുകൊണ്ട്,   കൂടുതൽ ഉണ്ടാക്കണ്ട...)

No comments:

Post a Comment