Thursday, October 8, 2015

ഇങ്ങനെയോ അധ്യാപകര്‍.....( ബീഫു പുരാണം)

ഇങ്ങനെയോ അധ്യാപകര്‍....( ബീഫു പുരാണം).

ദിശ നഷ്ട്ടപ്പെട്ടു പോയ സമൂഹത്തിന് നേര്‍വഴി കാണിച്ചുകൊടുത്ത്, വിദ്യര്‍ത്ഥികളെ നന്മയുടെ പാതയിലൂടെ വഴി നടത്താന്‍ സഹായിക്കുന്ന, അതിശ്രേഷ്ഠമായ കര്‍മ്മമാണ്‌ അധ്യാപനം. 'ഗു' എന്നാല്‍ അന്ധകാരം എന്നും 'രു' എന്നാല്‍ നിരോധിക്കുക എന്നുമാണ് അര്‍ത്ഥം. അന്ധകാരത്തെ നിരോധിച്ച്, അറിവിന്‍റെ അനുഭവങ്ങളും വ്യക്തിത്വവികസനത്തിനുള്ള പാഠങ്ങളും പകര്‍ന്നുനല്‍കി, മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിഞ്ഞു കൊണ്ട് എരിയുന്ന ഒരു വിളക്കുതിരിയാണ് ആചാര്യന്‍ എന്നാണു പ്രമാണം. അത് കേവലം ഒരു തൊഴിലോ ജീവിതവൃത്തിയോ മാത്രം ആയിരിക്കരുത്. അജ്ഞതയാകുന്ന അന്ധകാരത്തില്‍ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചംകൊണ്ട്, സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും ജനക്ഷേമത്തിനും ഉതകുന്നതായ അറിവുകള്‍ പകര്‍ന്നു നല്‍കി, സത്യസന്ധത, ക്ഷമ, സ്‌നേഹം, നിഷ്പക്ഷത എന്നിങ്ങനെയുള്ള ഗുണങ്ങളെയാളുന്നവരായി, ഒരു മാതൃകാ ജീവിതം നയിക്കുന്നവരാകണം അധ്യാപകര്‍..............,,,,,,,
ഹോ ...! എന്താല്ലേ......കേള്‍ക്കുമ്പോള്‍ തന്നെ കുളിരുകോരുന്നു.......ഇതൊക്കെ ഒള്ളത് തന്നെ അണ്ണാ......!




No comments:

Post a Comment